ചരക്കു കപ്പൽ മുങ്ങിയ സംഭവം; തീരങ്ങളില്‍ ഇതുവരെ 27 കണ്ടെയ്നറുകള്‍ അടിഞ്ഞു, 4 എണ്ണത്തില്‍ അപകടകരമല്ലാത്ത വസ്തുക്കള്‍, മറ്റുള്ളവ ഒഴിഞ്ഞ നിലയില്‍.




കൊച്ചി : കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയിനറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ അടിയുന്നു.ശക്തികുളങ്ങര, ചെറിയഴീക്കല്‍, നീണ്ടകര തുടങ്ങിയ കൊല്ലത്തെ തീരങ്ങളിലായി ഇതുവരെ 27 കണ്ടെയ്നറുകള്‍ അടിഞ്ഞു. ഇതില്‍ 4 എണ്ണത്തില്‍ അപകടകരമല്ലാത്ത വസ്തുക്കള്‍ കണ്ടെത്തി. മറ്റുള്ളവ ഒഴിഞ്ഞ കണ്ടെയ്നറുകളാണ്. ആദ്യം കണ്ടെയിനർ അടിഞ്ഞ കരുനാഗപള്ളി ചെറിയഴീക്കല്‍ തീരത്താണ്. ജനങ്ങള്‍ ജാഗ്രത തുടരണമെന്നും കണ്ടെയിനറുകള്‍ക്ക് സമീപം പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. കൊല്ലത്തെ തീരങ്ങളില്‍ അടിഞ്ഞ കണ്ടെയ്നറുകള്‍ കടല്‍മാർഗം കൊണ്ടുപോകാനാണ് നീക്കം. റോഡ് മാർഗം കൊണ്ടുപോകുന്നത് പ്രയാസകരമെന്ന് വിലയിരുത്തല്‍. കപ്പല്‍ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

0 Comments