ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു.






താമരശ്ശേരി:  കോഴിക്കോട് ജില്ലയിലെ വെയിറ്റിംഗ് ലിസ്റ്റിൽ നിന്നും പുതുതായി അവസരം ലഭിച്ച ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ് താമരശ്ശേരി വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പരിപാടി സി. കെ എസ്.ദാരിമി മണിയൂർ (വട്ടക്കുണ്ട് ജുമാ മസ്ജിദ്) ഉദ്ഘാടനം ചെയ്തു. ജില്ല ട്രെയിനിംഗ് ഓർഗനേസർ നൗഫൽ മങ്ങാട് ഹജ്ജ് സാങ്കേതിക ക്ലാസിന് നേതൃത്വം നൽകി.ട്രെയിനിംഗ് ഓർഗനേസർമാരായ അബ്ദുസ്സലാം മാസ്റ്റർ, സൈനുദ്ദീൻ,അബൂബക്കർ, അബ്ദുനാസർ, സലീം ഹാജി, ഷാനവാസ് വനിതാ ട്രെയിനിഗ് ഓർഗനേസർമാരായ സൈനബ, സഫിയ, മറിയം എന്നിവർ പങ്കെടുത്തു . സി കെ യൂസഫ് മാസ്റ്റർ അധ്യക്ഷവഹിച്ചു. അബു ഹാജി മയൂരി സ്വാഗതവും  അബ്ദുള്ളക്കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments