കാലവർഷം ഇന്ന് ആൻഡമാൻ ദ്വീപിലെത്തും.


തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഇന്ന് ആൻഡമാൻ നിക്കോബാർ ദ്വീപിൽ എത്തും. ഇന്ത്യൻ മേഖലയിൽ ആദ്യം കാലവർഷമെത്തുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആണ്. ശക്തമായ മേഘരൂപീകരണം ഈ മേഖലകളിൽ ദൃശ്യമാണ്. ഇടിയോടുകൂടെ മഴയും കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെയുണ്ട്. 

അറബിക്കടലിൽ അടുത്ത നാല് ദിവസത്തിനകം കാലവർഷക്കാറ്റ് സജീവമാകും. അറബിക്കടലിലും കാലവർഷത്തിന്റെ ഭാഗമായി മേഘരൂപീകരണം നടക്കുന്നുണ്ട്. ഇതിനാൽ സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം കാലവർഷത്തിന്റെ സ്വഭാവമുള്ള മഴ ലഭിച്ചേക്കും. മാലദ്വീപ്, കന്യാകുമാരി കടൽ, തെക്കൻ അറബിക്കടൽ മേഖല എന്നിവിടങ്ങളിലേക്ക് അടുത്ത നാല് ദിവസത്തിനകം കാലവർഷക്കാറ്റ് എത്തും എന്നാണ് നിലവിലെ സൂചന. ഇക്കുറി മെയ് 27ന് കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Post a Comment

0 Comments