വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ.



ഇടുക്കി :  ഇടുക്കിയിൽ ഇന്ന് നടക്കാനിരിക്കുന്ന  റാപ്പർ വേടന്റെ സംഗീതപരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. സർക്കാറിൻ്റെ നാലാം വാർഷികത്തി നോടനുബന്ധിച്ച് നടക്കുന്ന 'എൻ്റെ കേരളം' എക്സ്പോയുടെ ഭാഗമായിട്ടാണ് വേടൻ്റെ സംഗീത  പരിപാടി.വൈകുന്നേരം 7.30ന് വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി.10000 ത്തോളം ആളുകൾ എത്തുമെന്ന് വിലയിരുത്തൽ. 8000 പേർക്ക് മാത്രം പ്രവേശനമെന്ന് ഇടുക്കി എസ് പി.അറിയിച്ചു.സുരക്ഷയ്ക്കായി ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ 200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

Post a Comment

0 Comments