പൊന്നോണക്കാലം.

കവിത



അത്തം കറുത്താലോണം വെളുക്കും
ചിത്തിരപ്പെണ്ണേ നീ വായോ
കുത്തരിച്ചോറും കറിയും തരാം.

ചോതിക്കു ഞാനിട്ടു
ചോന്ന പൂവ്വാൽ
മുറ്റത്തു പൂക്കളം നല്ലൊരെണ്ണം.

ശാഖാമരങ്ങളിൽക്കേറി ഞങ്ങൾ ശാഖത്തിനുള്ളാരു 
പൂ പറിച്ചു.

അനിയന്മാരൊടൊത്തോരോണം കൂടാൻ
അനിയത്തിമാർക്കൊപ്പം പൂവൊരുക്കാൻ
അനിഴത്തിരുനാളിലൊത്തുകൂടി.
അഴകോടെ തറവാട്ടിലൊത്തുകൂടി.

തൃക്കാക്കരപ്പനെ മണ്ണിൽ ഞങ്ങൾ തൃക്കേട്ടനാളിൽ കുഴച്ചെടുത്തു.

മൂലത്തിരുനാളിൽ ഞങ്ങളെല്ലാം മൂലകുടുംബപരദേവത
മൂലക്ഷേത്രത്തിൽ തൊഴുതുവന്നൂ.

പൂരിതമോദത്താലോടിച്ചാടി
പൂരാടംനാളിൽത്തിമിർത്തു ഞങ്ങൾ '
ഉത്രാടപ്പാച്ചിലിൻമേളമോടെ ഉത്രാടസദ്യ കഴിച്ചശേഷം

ഓണത്തിരുനാളിൻ വട്ടംകൂട്ടാൻ ഓടിനടന്നിട്ടങ്ങുത്സാഹിച്ചു.

പൂമാറ്റി തൃക്കാക്കരപ്പൻ തന്നെ 
പൂജിച്ചു മുത്തശ്ശി ഭക്തിയോടെ

മുത്തശ്ശി തന്ന പുടവ ചുറ്റി 
മുറ്റത്തെയൂഞ്ഞാലിലാടി ഞങ്ങൾ

വൃത്തിയിൽ തൂശനിലയ്ക്കു മുന്നിൽ
ഒത്തുചേർന്നെല്ലാരുമൊന്നുപോലെ
സദ്യകഴിച്ചു വയർനിറച്ചു
ചിത്തിത്തിലാഹ്ലാദം പൂണ്ടു ഞങ്ങൾ.

ഒത്തിരിയോണക്കളി കളിച്ചു
ഒത്തിരിയോണക്കളി കളിച്ചു

ചിത്തിത്തിലാഹ്ലാദം പൂണ്ടു ഞങ്ങൾ.

ഒത്തിരിയോണക്കളി കളിച്ചു
ഒത്തിരിയോണക്കളി കളിച്ചു.



ഹരീഷ് ആർ നമ്പൂതിരിപ്പാട്.
കൂത്താട്ടുകുളം
ബാലസാഹിത്യകാരൻ.


Post a Comment

0 Comments