കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലെക്‌സ് ഒക്ടോബര്‍ 21 ന് ഉദ്ഘാടനം.






കൊയിലാണ്ടി: കൊയിലാണ്ടിയുടെ ഏറെ നാളായുള്ള സ്വപ്‌നമായ നഗരസഭ ഷോപ്പിംഗ് കോംപ്ലെക്‌സ് ഒക്ടോബര്‍ 21 ചൊവ്വാഴ്ച തുറക്കും.
തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഷോപ്പിംഗ് കോംപ്ലെക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയാവും.


22 കോടി രൂപ ചെലവില്‍ ആറ് നിലയിലാണ് ഷോപ്പിംഗ് കോപ്ളക്സ് പണിതത്. ഒരോ നിലയും 10000 ചതുരശ്ര അടിയാണ്. മൊത്തം 60000ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടാകും കെട്ടിടത്തിന്. ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയിലുമായി 21 കടമുറികളുണ്ട്. രണ്ട് മൂന്ന് നിലകളില്‍ ജ്വല്ലറികള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ നടത്താനുള്ള സംവിധാനങ്ങള്‍ ഉണ്ട്.

നാലാം നിലയില്‍ മള്‍ട്ടി പ്ലസ് തിയേറ്ററുകളുണ്ട്. നൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമുണ്ട്. കെട്ടിടം ഉദ്ഘാടനത്തോടെ കൊയിലാണ്ടിയും ആധുനിക സൗകര്യങ്ങളുള്ള നഗരമായി മാറും.

Post a Comment

0 Comments