മുംബൈ: കൊങ്കണ്‍ പാതയിലൂടെ സർവീസ് നടത്തുന്ന 38 ട്രെയിനുകളുടെ സമയത്തില്‍ ഇന്നു മുതല്‍ മാറ്റം വരും. മണ്‍സൂണ്‍ സമയക്രമം പിൻവലിച്ചതോടെയാണ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുന്നത്.
മണ്‍സൂണ്‍ മഴയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്തായിരുന്നു കൊങ്കണ്‍ പാതയില്‍ വേഗനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പുതിയ സമയക്രമം നിലവില്‍ വന്നതോടെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.
മണ്‍സൂണ്‍ കാലത്താണ് കൊങ്കണ്‍ പാതയില്‍ റയില്‍വെ വേഗനിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ കാലഘട്ടത്തില്‍ കൊങ്കണ്‍ പാതയിലൂടെ ട്രെയിനുകള്‍ മണിക്കൂറില്‍ 40-75 കിലോമീറ്റർ വേഗതയിലാകും ഓടുക. വേഗനിയന്ത്രണം പിൻവലിച്ചതോടെ ഇന്നു മുതല്‍ കൊങ്കണ്‍ പാതയിലെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 110-120 കിലോമീറ്ററാകും. ജൂണ്‍ 15 വരെ ഇത്തരത്തില്‍ ട്രെയിനുകള്‍ സർവീസ് നടത്തും.
0 Comments