തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ 5 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ എന്നിവിടങ്ങളിൽ നിന്നാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 5 പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുദിവസം മുൻപാണ് കടയ്ക്കൽ സ്വദേശിയായ 42 കാരൻ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. ഇന്നലെ കൊല്ലം സ്വദേശിക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു.

0 Comments