ചീക്കിലോട് അങ്ങാടി സൗന്ദര്യവത്കരണ പദ്ധതിയും വഴിയോര വിശ്രമകേന്ദ്രവും വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.





                                                                                    

ചീക്കിലോട് : നന്മണ്ട ഗ്രാമപ്പഞ്ചായത്ത് 16, 17 വാർഡുകളിൽപ്പെട്ട ചീക്കിലോട് അങ്ങാടി സൗന്ദര്യവത്കരണത്തിന്റെയും വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. 

എ കെ ശശീന്ദ്രൻ എംഎൽഎയു ടെ വികസനഫണ്ടിൽ നിന്ന് 1.3 കോടിയും ജില്ലാപഞ്ചായത്തിൻ്റെ വിഹിതമായി 10.7 ലക്ഷവും ഗ്രാമപ്പഞ്ചായത്തിൻ്റെ എട്ടുലക്ഷവും വിശ്രമ കേന്ദ്രത്തിന് 12.5 ലക്ഷവുമാണ് വിനിയോഗിച്ചത്. സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി ഓപ്പൺസ്റ്റേജ്, വിശ്രമകേന്ദ്രം, കുട്ടികളുടെ പാർക്ക്, ഓപ്പൺജിം, വയോജന കോർണർ, ശൗചാലയം, മിനിമാസ്റ്റ് വിളക്കുകൾ, ജോഗിങ് ട്രാക്ക് എന്നിവയാണ് സജ്ജമാവുന്നത്.

ചടങ്ങിൽ കെ വൈ ഐ പി അസിസ്റ്റൻ്റ് എഞ്ചിനീയർ ടി കെ സുനിൽ കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി കെ രാജൻ മാസ്റ്റർ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹരിദാസൻ ഈച്ചരോത്ത്‌, ജില്ലാ പഞ്ചായത്ത്‌ മെമ്പർ റസിയ തോട്ടായി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രതിഭ രവീന്ദ്രൻ, കുണ്ടൂർ ബിജു, വിജിത കണ്ടികുന്നുമ്മൽ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ കവിത വടക്കേടത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്‌മിത ഉണ്ണൂലികണ്ടി, ടി എം മിനി, സെക്രട്ടറി എം ഗിരീഷ്, സിഡിഎസ് ചെയർപേഴ്സൺ വി കെ സാവിത്രി, വാർഡ് വികസന സമിതി കൺവീനർ ഇ കെ സുധ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments