കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാനായില്ല; യാത്രക്കാരന് അടിയന്തര സഹായവുമായി റെയില്‍വെ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍.




പാലക്കാട്: കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നല്‍കി റെയില്‍വെ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസർ.
കന്യാകുമാരി-തിബ്രുഗഡ് എക്സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്നത്.താടിയെല്ലുകള്‍ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് സഹായം നല്‍കിയത്.
പാലക്കാട് റെയില്‍വെ ആശുപത്രിയിലെ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസർ ജിതൻ പി എസ് പാലക്കാട് ജംഗ്ഷൻ റെയില്‍വെ സ്റ്റേഷനിലെത്തി ചികിത്സ നല്‍കുകയായിരുന്നു. ശേഷം യാത്രക്കാരൻ ഇതേ ട്രെയിനില്‍ തന്നെ യാത്ര തുടർന്നു.

Post a Comment

0 Comments