മൂടാടി ഗോഖലെ യു.പി.സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം.






മൂടാടി: നൂറാം വാർഷികം ആഘോഷിക്കുന്ന ഗോഖലെ യു.പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ വിദ്യാർത്ഥി സംഘടനാരൂപീകരണവും നടന്നു . പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ സംഗമം ഉദ്ഘാടനം ചെയ്തു.

വാർഷികാഘോഷത്തിന് എല്ലാവിധ പിന്തുണയും യോഗം വാഗ്ദാനം ചെയ്തു.യോഗത്തിൽ ഹെഡ്മാസ്റ്റർ ടി.സുരേന്ദ്രകുമാർ സ്വാഗതവും വാർഡ് മെമ്പർ അഡ്വ. ഷഹീർ അധ്യക്ഷതയും വഹിച്ചു. മോഹനൻ, രഘുനാഥ് , റജിന സത്യപാലൻ ,ലളിത, ബേബി, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, റാഷിദ്, ബീന എന്നിവർ സംസാരിച്ചു.

Post a Comment

0 Comments