Header Ads Widget

Responsive Advertisement

അപൂർവ്വ സംഗമമൊരുക്കി അദ്ധ്യാപക-അനദ്ധ്യാപക കൂട്ടായ്മ.




പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ 17 -മത് അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മ തലമുറകളുടെ സംഗമ വേദിയായി. സ്കൂളിലെ പൂർവ്വാധ്യാപകനും, ഇപ്പോൾ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പ്രധാനാധ്യാപകനുമായ സജി തോമസിൻ്റെ ആനക്കാംപൊയിലിലെ പുഴയോര ഗൃഹാങ്കണമാണ് ഈ അപൂർവ സംഗമത്തിന് സാക്ഷ്യം വഹിച്ചത്. സ്കൂളിൻ്റെ ആരംഭകാലം മുതൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച് വിരമിച്ചവരും, ഇവിടെ നിന്ന് വിവിധ സ്കൂളുകളിലേക്ക് സ്ഥലം മാറിപ്പോയവരും, നിലവിൽ ഈ സ്കൂളിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരും, പേരക്കിടാങ്ങളുൾപ്പെടെയുള്ള സ്വന്തം കുടുംബാംഗങ്ങളോടൊപ്പം   സംഗമത്തിൽ പങ്കെടുത്തു.
  കാലയവനികയിൽ മറഞ്ഞ സഹപ്രവർത്തകർക്ക് സ്നേഹാഞ്ജലി അർപ്പിച്ചം, വിദ്യാലയ അനുഭവങ്ങൾ അയവിറക്കിയും വിശേഷങ്ങൾ പങ്കുവെച്ചും , പ്രായാധിക്യത്തിൻ്റെ അസ്വസ്ഥതകൾ അവഗണിച്ച്
 ആടിയും പാടിയും കലാപരിപാടികൾ അവതരിപ്പിച്ചും   ആ സായാഹ്നം അവർ അവിസ്മരണീയമാക്കി.
സപ്തതി പിന്നിട്ട ദമ്പതിമാരായ പി.എ.ജോർജ് - ഏലിയാമ്മ , ടി.ടി.തോമസ് -മേരിക്കുട്ടി, ടോമി സിറിയക് - എൽസമ്മ; വിവാഹ വാർഷിക സിൽവർ ജൂബിലിയിലെത്തിയ ദമ്പതിമാർ ജോസഫ് - രജി , കായികാധ്യാപിക ജോളി  - മാത്യു ജോസഫ് ;മുതിർന്ന അദ്ധ്യാപകരായ വി.എസ്. അന്നക്കുട്ടി, ഏലിയാമ്മ സ്കറിയ മണിയങ്ങാട്ട്; ഏറ്റവും കൂടുതൽ കാലം ഈ  സ്കൂളിൽ  സേവനം ചെയ്ത  അദ്ധ്യാപകൻ ടോമി സിറിയക് എന്നിവരെ  ചടങ്ങിൽ ആദരിച്ചു.ദാമ്പത്യ ജീവിതത്തിൽ അമ്പത് വർഷം  പൂർത്തിയാക്കിയ ഇടക്കര ഇ.എം. ആഗസ്തി - മേരിക്കുട്ടി ദമ്പതികളെ മുൻ പ്രധാനാദ്ധ്യാപിക വി.എസ് അന്നക്കുട്ടി പെണ്ണാപറമ്പിൽ പൊന്നാട ചാർത്തിയും, കേക്ക് മുറിച്ചും, ജൂബിലി ഉപഹാരം നൽകിയും ആദരിച്ചു.   ഇക്കഴിഞ്ഞ സംസ്ഥാന കായിക മേളയിൽ ഹൈജംപിൽ റിക്കോഡ് നേട്ടം കൈവരിച്ച ,  പത്താം ക്ലാസ് വിദ്യാർത്ഥിനി കരോളിൻ ജോസഫിനെ യോഗം അഭിനന്ദിച്ചു. 
കോവിഡ് പ്രോട്ടോക്കോൾ യഥാവിധി പാലിച്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിന്,സ്കൂൾ പ്രധാനാധ്യാപകൻ ജോളി ജോസഫ്  ഉണ്യേപ്പള്ളിൽ,ടി.ടി.തോമസ്, ജോർജ്കുട്ടി ജോസഫ്,എം.യു.സിറിയക്ക്, ടി.ടി.കുര്യൻ എന്നിവർ നേതൃത്വം നൽകി. വി.വി. വത്സമ്മ, സ്മിത ജോർജ്, ശ്രീഹരി, അരുൺ ജോർജ് പെണ്ണാ പറമ്പിൽ  എന്നിവർ പ്രസംഗിച്ചു. സംഗീത സംവിധായകനും ഗായകനുമായ എൻ.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നിൽ
ബെല്ല ,ലാലി ,ടെസ്സ, മിറൽ , എന്നിവർ ഗാനങ്ങളാലപിച്ചു.  ആഘോഷപരിപാടിക്ക് മുഖ്യ സംഘാടകൻ സജി തോമസ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷിനോജ് മാത്യു കൃതജ്ഞതയും പറഞ്ഞു.

Post a Comment

1 Comments