നന്മ ബാലുശ്ശേരി മേഖലാ സമ്മേളനം ജൂലായ്‌ 13 ന്.







ബാലുശ്ശേരി: മലയാള കലാകാരൻമാരുടെ ദേശീയ സംഘടന 'നന്മയുടെ ബാലുശ്ശേരി മേഖലാ സമ്മേളനം ജൂലായ് 13ന് നടത്താൻ  ബാലുശ്ശേരിയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം തീരുമാനിച്ചു.   
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക സംഗമവും കലാപരിപാടികളും സമ്മേളനത്തിൻ്റെ ഭാഗമായി നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ പരീത് കോക്കല്ലൂർ സ്വാഗതം പറഞ്ഞു.
ശൈലജ കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു. ഹരീന്ദ്രനാഥ് ഇയ്യാട്, ബേബി എകരൂൽ ജയപ്രകാശ് നന്മണ്ട ധനേഷ് ഉള്ളിയേരി, ബിജു ടി ആർ പുത്തഞ്ചേരി ശിവൻ കോക്കല്ലൂർ ഉണ്ണിക്കൃഷ്ണൻ പുത്തൻചേരി,ഗോവിന്ദൻ കുട്ടി ഉള്ളിയേരി,ഡോ: പ്രദീപ് കുമാർ കറ്റോട്,ലീന,ശ്രീജ, ബാബു പാലോളി,
 ദിനേശൻ നന്മണ്ട
 ശശികുമാർ തുരുത്യാട്
എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments