സ്വര്‍ണവില കുതിക്കുന്നു; പവന് 200 രൂപ ഉയര്‍ന്നു.



കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് ഒരു പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,880 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 9235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7575 രൂപയുമാണ്. 

അതേസമയം സംസ്ഥാനത്തെ വെള്ളി വിലയും കുത്തനെ ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്.

Post a Comment

0 Comments