എൻ.സി.സി 2025-26 ബാച്ചിലേക്കുള്ള കേഡറ്റ് സെലക്ഷൻ നടത്തി.





നടുവണ്ണൂർ:ജി.എച്ച്.എസ്.എസ് നടുവണ്ണൂരിൽ എൻ.സി.സി 2025-26 ബാച്ചിലേക്കുള്ള കേഡറ്റ് സെലക്ഷൻ  നടത്തി. 9 കേരള ഗേൾസ് ബറ്റാലിയൻ എൻസിസി കമാണ്ടിംഗ് ഓഫീസർ കേണൽ ആർ വെങ്കടേശന്‍ മുഖ്യ അതിഥിയായി. സുബെദാർ ബി.എസ് കരലെ, ഹവില്‍ദാര്‍ സോനു ഇ.കെ, സീനിയർ ജി.സി.ഐ ആൻഫിലോ, എ.എൻ.ഒ  തേർഡ് ഓഫീസർ രമ്യ പി കെ എന്നിവരുടെ നേതൃത്വത്തിലാണ് സെലക്ഷൻ നടത്തിയത്.
എഴുത്തു പരീക്ഷ, കായിക ക്ഷമത, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേഡറ്റുകളെ സെലക്ട് ചെയ്തത്. ഹെഡ്മാസ്റ്റർ കെ നിഷിത്, ഡെപ്യൂട്ടി  ഹെഡ്മിസ്ട്രസ് പി .ഷീന എന്നിവർ  സംസാരിച്ചു. പൈലറ്റ് കാഡറ്റ്സ് അനിഷ്ക ,തേജലക്ഷ്മി മറ്റു സീനിയർ കാഡറ്റുകളും പങ്കെടുത്തു .തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്, ലഘു ആയുധങ്ങൾ ഉപയോഗിച്ചുള്ള പരേഡ്, ഫയറിംഗ്, ട്രെക്കിങ്ങ്, ക്ലാസ്, ക്യാമ്പ്, എന്നിവ ലഭിക്കുന്നതാണ്.

Post a Comment

0 Comments