നടുവണ്ണൂർ: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ പഴയ കാല ബസ്സ് തൊഴിലാളികൾ
'ഓൾഡ് ഈസ് ഗോൾഡ്'
എന്ന പേരിൽ നടുവണ്ണൂർ ഗ്രീൻ പരേസ ഓഡിറ്റോറിയത്തിൽ വെച്ച് സംഗമം നടത്തി
സുരേഷ് പുതിയോട്ടിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങ്
കോഴിക്കോട് ജില്ലാ ബസ്സ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ സെക്രട്ടറി ബീരാൻ കോയ ബി ടി സി ഉത്ഘാടനം ചെയ്തു.
മുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
കുട്ടൻ ദീപം സ്വാഗതവും
ബിജു മാഷ്ണാംക്കോട്ട് നന്ദിയും പറഞ്ഞു.
വിനോദ് ഉള്ളിയേരി, സുഭാഷ് നടുവണ്ണൂർ,
സന്തോഷ് പല്ലക്കൻ, അൻവർ ഉള്ളിയേരി,സുകുമാരൻ പാണ്ടിക്കോട്ട്തുടങ്ങിയവർ നേതൃത്വം കൊടുത്ത പരിപാടി വൻ വിജയമായതിന്റെ സന്തോഷത്തിലാണ് സംഘാടക സമിതി.
0 Comments