ഗവ :മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഉദ്ഘാടനം ചെയ്തു.





കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതി ഫണ്ടുപയോഗിച്ച് നവീകരിച്ച ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയുടെയും ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി  വിദ്യാർഥികളെ പുരസ്കാരം നൽകി അനുമോദിക്കുകയും ചെയ്തു. 

മോഹനൻ നടുവത്തൂർ, സ്ഥിരംസമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ.എ. ഇന്ദിര, കൗൺസിലർമാരായ പി.രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, കെ.ടി. റഹ് മത്ത്, വത്സരാജ് കേളോത്ത്, സി.ഭവിത, എ. അസീസ്, പി.ടി.എ. പ്രസിഡൻ്റ് കെ.സത്താർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ലൈജു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.ഷിത, പ്രധാനാധ്യാപിക പി.ബി. ദീപ, എസ് എം സി ചെയർമാൻപി.വി. ബഷീർ, രാഗം മുഹമ്മദലി, എൻ.ഇ.മുഹമ്മദ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments