സര്‍ക്കാരുമായി ഉടക്കാനില്ലെന്നു രാജ്ഭവന്‍; ഔദ്യോഗിക ചടങ്ങുകളില്‍ ഭാരത് മാതാ ചിത്രം ഒഴിവാക്കും.



 തിരുവനന്തപുരം:  ഔദ്യോഗിക ചടങ്ങുകളില്‍ ഭാരത് മാതാ ചിത്രം ഒഴിവാക്കും. സര്‍ക്കാരുമായി ഉടക്കാനില്ലെന്ന് രാജ്ഭവന്‍. നിലവിളക്കും ഒഴിവാക്കാന്‍ തീരുമാനം. സത്യപ്രതിജ്ഞ ചടങ്ങുകളിലായിരിക്കും ഈ ഒഴിവാക്കലുകള്‍. കേരള ശ്രീ പുരസ്കാരദാനച്ചടങ്ങിലും ഒഴിവാക്കും. രാജ്ഭവന്‍റെ ചടങ്ങുകളില്‍ ചിത്രവും വിളക്കും തുടരും. നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകും.

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതു വിവാദമായിരുന്നു. ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യപ്പെട്ടതോടെ  രാജ്ഭവനിൽ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്കരിക്കുകയും ചെയ്തു. ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണു പൊതുവേ ഉപയോഗിച്ചു കണ്ടിട്ടുള്ളതെന്നും ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്താനാകില്ലെന്നും മന്ത്രി രാജ്ഭവനെ അറിയിച്ചു. ഗവർണറുമായി ആശയവിനിമയം നടത്തിയ രാജ്ഭവനിലെ അഡിഷനൽ ചീഫ് സെക്രട്ടറി, പുഷ്പാർച്ചന ഒഴിവാക്കാൻ കഴിയില്ലെന്നു മറുപടി നൽകി. ഇതോടെയാണു സർക്കാർ ചടങ്ങ് സെക്രട്ടേറിയറ്റിലേക്ക് മാറ്റിയത്. എന്നാൽ പരിസ്ഥിതി ദിനാഘോഷം പതിവില്ലാത്ത രാജ്ഭവനിൽ ആഘോഷം സംഘടിപ്പിച്ച ഗവർണർ വിളക്കു തെളിച്ച്, ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. 

Post a Comment

0 Comments