മലമ്പുഴ, ബാണാസുര സാഗർ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം നല്‍കി.


പാലക്കാട് / വയനാട്: പാലക്കാട് മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകൾ  തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്ക് ശേഷമാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത് . അഞ്ചു സെന്‍റീമീറ്റര്‍ വീതമാണ് ഓരോ ഷട്ടറും തുറന്നത്. സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായാണ് ഷട്ടറുകള്‍ തുറക്കുന്നത് നിലവിൽ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിൻ്റെ ജലനിരപ്പ് .115.06 മീറ്റർ വരെ ജലം സംഭരിക്കാൻ കഴിയും.ഡാം തുറന്നതിന് പിന്നാലെ കൽപാത്തി,ഭാരതപ്പുഴ തീരങ്ങളിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വയനാട് ബാണാസുര സാഗർ ഡാമും ഇന്ന് തുറന്നു. ആദ്യഘട്ടത്തില്‍ ഒരു ഷട്ടര്‍  പത്തു സെന്‍റീമീറ്ററാണ് തുറന്നത്.കാരമൻ തോട്,പനംമരം പുഴയുടെ  ഇരുവശം താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കഞ്ഞീരപ്പുഴ , മംഗലം ഡാം , മീങ്കര ഡാം ,ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. അതേസമയം, ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിർദേശം നൽകി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോർട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 134. 60 അടിയാണ്.

Post a Comment

0 Comments