മുക്കം: മുക്കം നഗരസഭ ഉന്നത വിജയികളെ അനുമോദിച്ചു. SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കു A+ നേടിയവരേയും LSS, USS, NMMS സ്കോളർഷിപ്പ് നേടിയവരേയുമാണ് നഗരസഭ ഉപഹാരങ്ങൾ നൽകി ആദരിച്ചത്. നഗരസഭ ചെയർമാൻ പി.ടി ബാബു പ്രതിഭാസംഗമവും അനുമോദനച്ചടങ്ങും ഉദ്ഘാടനം ചെയ്തു. മുക്കം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷ അഡ്വ.ചാന്ദ്നി അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സത്യനാരായണൻ സ്വാഗതവും കൗൺസിലർ അശ്വതി സനൂജ് നന്ദിയും രേഖപ്പെടുത്തി. നുറുശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള ട്രോഫിയും ചടങ്ങിൽ ചെയർമാൻ കൈമാറി. സ്ഥിരം സമിതി അധ്യക്ഷരായ വി. കുഞ്ഞൻ ,റുബീന കെ.കെ, കൗൺസിലർമാരായ വേണു ഗോപാലൻ, അബ്ദുൾഗഫൂർ, ബിന്നി മനോജ്,ജോഷില,സന്തോഷ്, രജനി എം.വി വസന്തകുമാരി, ബിജുന മോഹൻ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, സക്കീന കബിർ, വസന്തകുമാരി, പ്രധാനാധ്യാപകരായ മുഹമ്മദലി, മനോജ്, മൻസൂർ, എന്നിവർ സംസാരിച്ചു
0 Comments