പത്ത് ദിവസത്തിനു ശേഷം സ്വര്‍ണവില വീണ്ടും 72,000 കടന്നു.





തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 840 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും 72,000 കടന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,160

കഴിഞ്ഞ പത്ത് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3200 രൂപയാണ്. തുടർച്ചയായ ഇടിവിന് ശേഷം സ്വർണവില ഉയർന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 680 രൂപ ഇടിഞ്ഞതോടെ സ്വർണ വില 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഈ വിലയിടിവ് തുടർന്നാല്‍ വില 70,000 ത്തിന് താഴെയെത്തുമെന്നാണ് സ്വർണാഭരണ പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 105 രൂപ ഉയർന്നു. ഇന്നത്തെ വില 9020 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 85 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7400 രൂപയാണ്.

Post a Comment

0 Comments