പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു.





തിരുനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് വർഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരമായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.

50ലധികം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ഷാനവാസ്, ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചൈനാ ടൗൺ, മഴനിലാവ്, സക്കറിയയുടെ ഗർഭിണികൾ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും, ശംഖുമുഖം, കഥനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

ഭാര്യ: ആയിഷ ബീവി. മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് പാളയം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

Post a Comment

0 Comments