കപ്പക്കൽ ബീച്ചിൽ ഡോൾഫിൻ കരക്കടിഞ്ഞു



പയ്യാനക്കൽ :കപ്പക്കൽ ബീച്ചിൽ സംരക്ഷിത വിഭാഗത്തിൽ പെട്ട
ഡോൾഫിൻ കരക്കടിഞ്ഞു. 1.35 മീറ്റർ നീളമുള്ള ഡോൾഫിനാണ് കരക്കടിഞ്ഞത്. 

ഇന്ന് വൈകീട്ട് മൂന്നോടെയാണ് ഡോൾഫിൻ ചത്ത നിലയിൽ കരക്കടിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും മാത്തോട്ടം വനശ്രീയിൽ നിന്നും ഉദ്യോഗസ്ഥരെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം മാത്തോട്ടം വനശ്രീയിലേക്ക് മാറ്റുകയും ചെയ്തു.

നാളെ വെറ്റിനറി ഡോക്ടറുടെ കീഴിൽ പോസ്റ്റുമോർട്ടം നടത്തി സംസ്ക്കരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

0 Comments