സംസ്ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നതായും റേഷൻ വിതരണത്തിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ ജനുവരി 25 വരെ തുടരുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്ത് ഈ മാസത്തെ റേഷൻ ഇന്നുവരെ 35,52,551 പേർ കൈപ്പറ്റിയിട്ടുണ്ട്. (38.59 ശതമാനം). കഴിഞ്ഞ മാസത്തേത് ഡിസംബർ 20 വരെ 38.30 ശതമാനമായിരുന്നു.റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇതു ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
0 Comments