അത്താളി : അത്തോളി തോരായി ശ്രീമഹാവിഷ്ണു ക്ഷേത്തിൽ ഇന്ന് തിരുവോണനാളിൽ കൃഷ്ണന്റെയും രാധയുടെയും മനോഹരമായ പൂക്കളം തീർത്ത് ഭക്തജനങ്ങളുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങിയ നാട്ടുകാരിയും , അത്തോളി രമ്യ ജ്വല്ലറിക്ക്‌സമീപം ഇന്ദീവരം ആർട്ട് ഹബ്ബ് എന്ന ചിത്രരചനസ്ഥാപനം നടത്തുന്ന ദിൽന ഷിബേജ്,ക്ഷേത്രകലയിലും ചിത്രരചനയിലും ജില്ലയിൽ അറിയപ്പെടുന്ന കലാകാരി കൂടിയാണ്.
കോഴിക്കോട് എൻ.എച്ച് ഡിവിഷനിലെ പി.ഡബ്ലിയു ഡി സീനിയർ ക്ലർക്ക് തോരായി സ്വദേശി ഷീബ നിവാസ് ഷിബേജിന്റെ ഭാര്യയാണ്. മക്കൾ തൻവി ഷിബേജ് അത്തോളി ഹൈസ്ക്കൂൾ ഒമ്പതാം ക്ലാസ്സ്, ദേവാവൃദ് സെൻമേരീസ് പബ്ലിക്‌സ്‌ക്കൂൾ കൂമുള്ളി അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി. അത്യുന്നതങ്ങളിലേക്കുള്ള പ്രയാണത്തിൽ ഒരു നാടിന്റെ മുഴുവൻ സ്നേഹാദരവ് , ആശംസകൾ.
0 Comments