Header Ads Widget

Responsive Advertisement

മീനിൽ മായം ചേർത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ സംസ്ഥാനത്ത് പരിശോധന ശക്തമാക്കാൻ നിർദ്ദേശം.




തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താൻ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറർക്ക് നിർദേശം നൽകി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതുമായ സംഭവത്തെ തുടർന്നാണ് മന്ത്രി നിർദേശം നൽകിയത്. നെടുങ്കണ്ടത്തെ ആറിടങ്ങളിൽ നിന്ന് എട്ട് സാമ്പിളുകൾ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടർനടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.

നെടുങ്കണ്ടത്ത് മീൻകറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായുമുള്ള വാർത്തയെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

Post a Comment

0 Comments