Header Ads Widget

Responsive Advertisement





♾️
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 12 മുതൽ 18 വരെ ജില്ലയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ചിൽഒരുക്കിയ മണൽ ശിൽപ്പം ഇന്ന് രാവിലെ 11മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അനാഛാദനം ചെയ്യും.പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബേപ്പൂർ ഉരു മോഡലാണ് മണൽശില്പമായി നിർമ്മിക്കുന്നത്. ചടങ്ങിൽ എംഎൽഎമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

♾️
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേയ്ക്ക് റെക്കോർഡ് വരുമാനം.2022-23 സാമ്പത്തിക വർഷം 2.40 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയിൽവേ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വർഷത്തേക്കാൾ 49000 കോടി രൂപയുടെ അധികവരുമാനമാണ് ഉണ്ടായത്.

♾️
വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കിൽ ഉടൻ തീരുമാനമുണ്ടാകും. ചെയർ കാറിന് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 900 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിന് 2000 രൂപയുമായിരിക്കും നിരക്കെന്നാണ് സൂചന. ട്രയൽ റൺ വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിൽ റൂട്ട് സംബന്ധിച്ച് റെയിൽവേ ബോർഡ് അന്തിമ തീരുമാനമെടുക്കും

♾️
സംസ്ഥാനത്ത് 6 ജില്ലകളില്‍ താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം.പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്തും കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തും തുടരും. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് തുടരുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

♾️
നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്.ഇക്കാര്യം കേന്ദ്രമോട്ടോര്‍വാഹനനിയമം സെക്ഷന്‍ 129ല്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോള്‍ വാഹന വകുപ്പ് കുറിപ്പില്‍ പറയുന്നു. നാലു വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും) അത്യാവശ്യഘട്ടങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുപോകാം എന്നും മേട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുമുണ്ട്.

Post a Comment

0 Comments