Header Ads

 


കെ.എസ്.ആർ.ടി.സി ദീർഘദൂര യാത്രയിൽ ഇനി ഇഷ്ടഭക്ഷണവും.





തിരുവനന്തപുരം : ഇഷ്ടപ്പെട്ട ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാൻ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ കഴിയില്ലാരുന്നു.എന്നാല്‍, ഇനി മുതല്‍ ദീർഘദൂര യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെഎസ്‌ആർടിസി. ബസ്‌ സ്റ്റാൻഡുകള്‍ക്കു പുറത്തുള്ള ഹോട്ടലുകളുടെ പട്ടിക കെഎസ്‌ആർടിസി പ്രസിദ്ധീകരിച്ചു. 24 റെസ്റ്റോറന്റുകളാണ് പട്ടികയിലുള്ളത്. ഹോട്ടലുകളുടെ പട്ടികയും ഏതു സമയത്ത് ബസ് അവിടെ എത്തുമെന്നതും അടക്കമുള്ള വിവരങ്ങള്‍ യാത്രക്കാർക്കു കാണാവുന്ന വിധത്തില്‍ ഡ്രൈവറുടെ കാബിനു പിന്നില്‍ പ്രദർശിപ്പിക്കാനാണ് യൂണിറ്റ് ഓഫീസർക്ക് നിർദേശം നല്‍കിയിരിക്കുന്നത് രാവിലെ 7.30നും 9.30നും ഇടയ്ക്കാണു പ്രഭാത ഭക്ഷണത്തിനായി ബസുകള്‍ നിർത്തുന്നത്. ഉച്ചഭക്ഷണത്തിനായി 12.30 മുതല്‍ 2 വരെയും സായാഹ്ന ഭക്ഷണത്തിനായി 4 മുതല്‍ 6 വരെയും രാത്രിഭക്ഷണത്തിന് 8 മുതല്‍ 11 വരെയുമാകും ബസുകള്‍ നിർത്തുമെന്നാണ് അറിയിപ്പ്. ഭക്ഷണശേഷം ബസ് പുറപ്പെടുന്ന സമയവും യാത്രക്കാരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡിപ്പോയില്‍ ഉള്ള കെഎസ്‌ആര്‍ടിസി ക്യാൻ്റീൻ തുടരും.

Post a Comment

0 Comments