കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചന രീതികളായ വിപ്പ്, സ്പ്രിംഗ്‌ളര്‍ എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയ്ക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ആർകെവിവൈ-പിഡിഎംസി സ്കീമിൽ (ഓരോ തുള്ളിയിലും കൂടുതല്‍ വിള) സൂക്ഷ്മജലസേചന മാർഗത്തിലൂടെ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സ്ഥാപിക്കുന്ന പദ്ധതിയാണിത്.
സ്വന്തമായി കൃഷിയിടമുളള ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതിച്ചെലവിന്റെ അനുവദനീയ ചെലവിന്റെ 55%വും മറ്റുള്ള കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. അപേക്ഷാഫോം ജില്ലയിലെ കൃഷി ഭവനകളിലും പുതിയറ കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിലും ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍, ബാങ്ക് പാസ് ബുക്ക്, ഈ വര്‍ഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പുകള്‍ നൽകണം.
ഫോണ്‍: 9446521850, 7012854102, 9496519012.
0 Comments