മസ്കത്ത്: അനുവദനീയമായതിലും കൂടിയ അളവിൽ രാസവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഒമാൻ ഷറ്റിൻ ബ്രാന്റ് കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തി. സഊദിയിൽ നിർമിക്കുന്ന കുടിവെള്ളമാണിത്.
വെള്ളം അണുവിമുക്തമാക്കുമ്പോൾ ഉണ്ടാവുന്ന ബ്രോമേറ്റ് എന്ന രാസവസ്‌തുവിൻ്റെ അമിതമായ സാന്നിധ്യമാണ് സഊദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റിയെ കുടിവെള്ളം നിരോധിക്കാൻ പ്രേരിപ്പിച്ചത്. അതോറിറ്റി മാർക്കറ്റിൽനിന്നും കുടിവെള്ളം പിൻവലിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഒമാനും തങ്ങളുടെ കമ്പോളത്തിൽനിന്നും ഈ ബ്രാന്റിന്റെ കുപ്പിവെള്ളം നിരോധിച്ചിരിക്കുന്നത്.
0 Comments