ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നൽ നൽകി സർക്കാർ.




 കോട്ടയം: ശബരിമല
വിമാനത്താവള പദ്ധതിക്ക് വിദഗ്ധ സമിതി ഗ്രീന്‍ സിഗ്‌നല്‍ നല്‍കി സര്‍ക്കാര്‍. പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് സംസ്ഥാന സര്‍ക്കാരിന് സമിതി നിര്‍ദേശം നല്‍കി. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് അവലോകനം ചെയ്ത ഒമ്പതംഗ സമിതിയാണ് സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്. ഇതോടെ സ്ഥലമെടുപ്പു നടപടികള്‍ വേഗത്തിലായി.


രണ്ടു മാസം കൊണ്ട് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് സാമൂഹിക നീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടറായിരുന്ന പി.പ്രതാപന്‍ ചെയര്‍മാനായ ഒമ്പതംഗ വിദഗ്ധ സമിതി അവലോകനം ചെയ്തത്. വിമാനത്താവളത്തിലൂടെ നാടിന് ഉണ്ടാകുന്ന സാമ്പത്തിക - സാമൂഹിക പ്രയോജനം പദ്ധതിയുണ്ടാക്കുന്ന സാമൂഹിക ആഘാതത്തേക്കാള്‍ കൂടുതലാണെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.


സ്ഥലമേറ്റെടുക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിയെഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് വിമാനത്താവളത്തില്‍ ജോലി നല്‍കണമെന്നതാണ് മറ്റൊരു നിര്‍ദേശം.

Post a Comment

0 Comments