ഉത്തരാഖണ്ഡിൽ നടന്ന് വരുന്ന ദേശീയ ഗയിംസിൽ വോളീബോളിൽ സ്വർണ്ണം നേടിയ സർവ്വീസസ് ടീമിലെ കൊയിലാണ്ടിക്കാരനായ അഭിഷേക് രാജീവ് കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്.ഫൈനലിൽ കേരളത്തെയാണ് സർവീസസ് പരാജയപ്പെടുത്തിയത്. എയർഫോഴ്സിൽ ജോലി ചെയ്യുന്ന അഭിഷേക് രാജീവ് കൊയിലാണ്ടി കൊല്ലത്തെ നടുവിലക്കണ്ടി രാജീവന്റേയും ഷൈനിയുടേയും പുത്രനാണ്. നിരവധി ദേശീയ മത്സരങ്ങളിൽ സർവീസസിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. അമൽ കെ.തോമസ് എർണാകുളം, ദീപു കണ്ണൂർ, ഷമീം മലപ്പുറം എന്നീ മലയാളികളും സ്വർണം നേടിയ സർവ്വീസസ് ടീമിലെ കളിക്കാരാണ്.
0 Comments