ഉള്ളിയേരിയിൽ സീബ്ര ലൈൻ ഇനിയും വരച്ചില്ല.





ഉള്ളിയേരി : ടൗണിൽ പേരാമ്പ്രറോഡിൽ റീടാറിങ്ങ് കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും സീബ്രലൈൻ പുന:സ്ഥാപിച്ചിട്ടില്ല. ഇത് മൂലംയാത്രക്കാരെ കാത്തിരിക്കുന്നത് വലിയ അപകട ഭീഷണിയാണെന്ന് വ്യാപാരികൾ പരാതിപ്പെട്ടു. വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്നവർക്കാണ് റോഡ് മുറിച്ചു കടക്കുമ്പോൾ അപകടം സംഭവിക്കുന്നത്. തിരക്കേറിയ ഈ റോഡിന് ഇരുവശങ്ങളിലാണ് അക്ഷയ,പബ്ലിക് ലൈബ്രറി, പോസ്റ്റോഫ്രീസ്, ആശുപത്രികൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത്. എത്രയും പെട്ടെന്ന് സീബ്രാ ലൈൻ വരച്ച് ടൗണിലെത്തുന്നവർക്ക് യാത്രാസുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ. എം. ബാബു ആവശ്യപെട്ടു.

Post a Comment

0 Comments