കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ നിന്ന് കേളോത്തുവയൽ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടർ തീപിടിച്ച് നശിച്ചു. കേളോത്തുവയൽ സ്വദേശിയായ എഴുത്താണി കുന്നേൽ അമൽ ആൻ്റണിയുടെതാണ് ഒരു വർഷം മാത്രം പഴക്കം ചെന്ന ടി.വി.എസ് ജൂപ്പിറ്റർ സ്കൂട്ടർ.
ഓടിക്കൊണ്ടിരിക്കെ ഓഫാകുകയും, വിണ്ടും സ്റ്റാർട്ട് ചെയ്ത സമയത്ത് തീ പടരുകയുകയുമായിരുന്നു.സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ഓടിക്കൂടിയ നാട്ടുകാർ തിയണച്ചു. ഫയർഫോഴ്സും,പോലീസും സംഭവസ്ഥലത്ത് എത്തിചേർന്നിട്ടുണ്ട്.
0 Comments