തിരുവങ്ങൂർ:സൈരി തിരുവങ്ങൂരിന്റെ 51ാം മത് വാർഷിക സമാപനം പ്രശസ്ത നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ. രഘുനാഥ് അധ്യക്ഷതവഹിച്ചു ചടങ്ങിൽ മാധ്യമ പ്രവർത്തകൻ വിനീത് പൊന്നാടത്ത്, അഭിനേതാവ് ഭാസ്കരൻ വെറ്റിലപ്പാറ, വായനാ മത്സര വിജയി സുനിഷ കൽഹാരം എന്നിവരെ ആദരിച്ചു.
മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായ വന്ദന ബാബു,, സുധൻ വെങ്ങളം, കാർത്തിക് ആർ കൃഷ്ണ, നന്ദന പി കെ, എന്നിവർക്കുള്ള ഉപഹാരവുംവിതരണം ചെയ്തു.
പഞ്ചായത്ത് മെമ്പർ വിജയൻ കണ്ണഞ്ചേരി, കെ വി സന്തോഷ്, പി.കെ പ്രസാദ്, വത്സൻ പല്ലവിഎന്നിവർ പ്രസംഗിച്ചു.തുടർന്ന് നാടകം, നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേളയും അരങ്ങേറി.
.
0 Comments