ചൈനയോടുള്ള ട്രംപിന്റെ വിരോധം ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ രംഗത്ത് കുതിപ്പിന് വഴിയൊരുക്കുന്നു. ജൂണ്‍ പാദത്തില്‍ അമേരിക്കയിലേക്കുള്ള ഐഫോണ്‍ കയറ്റുമതി പ്രധാനമായും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കി. ചൈനക്കെതിരെയുള്ള ട്രംപിന്റെ നികുതി യുദ്ധം, ബിസിനസ് തന്ത്രം മാറ്റാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. ചൈനീസ് നിര്‍മിത ഐഫോണുകള്‍ക്ക് പകരം ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ എത്തിക്കാനാണ് നീക്കം. അടുത്ത പാദത്തില്‍ യുഎസിലേക്കുള്ള ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയിലും വിയറ്റ്‌നാമിലുമായിരിക്കും നിര്‍മിക്കുകയെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് വെളിപ്പെടുത്തി.
കടപ്പാട്:
0 Comments