ദിശ തെറ്റി വന്ന കെ എസ് ആർ ടി സി ബസ് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് 65 പേർക്ക് പരുക്ക്




ആലപ്പുഴ : ചെങ്ങന്നൂരിൽ കെ എസ് ആർ ടി സി ബസ് ടൂറിസ്റ്റ് ബസ്സിലിടിച്ച് ഇരു ബസ്സുകളിലെയും 65 പേർക്ക് പരുക്കേറ്റു. ദിശ തെറ്റിയെത്തിയ കെ എസ് ആർ ടി സി ബസ് ടൂറിസ്റ്റ് ബസ്സിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു.

പരുക്കേറ്റവരെ ചെങ്ങന്നൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇരു ബസ്സുകളുടെയും മുൻവശം തകർന്നു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഒന്നരമണിക്കൂറോളം എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ എത്തിച്ചാണ് ബസ്സുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. 

അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അപകടസ്ഥലം സന്ദർശിച്ച മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. എം പിമാരായ ആന്റോ ആന്റണി, കുടിക്കുന്നിൽ സുരേഷ് എന്നിവരും അപകടസ്ഥലത്ത് എത്തി

Post a Comment

0 Comments