മൊടക്കല്ലൂർ: കനിവ് സ്വാശ്രയ സംഘം മൊടക്കല്ലൂർ രണ്ടാം വാർഷികാഘോഷം ജൂൺ 22 ന് ഞായറാഴ്ച സമുചിതമായി ആഘോഷിച്ചു. മുഖ്യമന്ത്രിയുടെ മെഡൽ ജേതാവും കൊയിലാണ്ടി ട്രാഫിക് സബ്-ഇൻസ്പെക്ടറുമായ മുഹമ്മദ് പുതുശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി., എൽ.എസ്. എസ്. ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരം അദ്ദേഹം വിതരണം ചെയ്തു.
രാസലഹരി ഉൾപ്പെടെയുള്ള തിന്മകൾക്കെതിരെ പൊതു സമൂഹവും വിശിഷ്യാ യുവജനങ്ങളും ജാഗ്രത പാലിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. വെള്ളത്തോട്ടത്തിൽ മോഹനൻ നായരുടെ സ്മരണാർത്ഥം കനിവ് സ്റ്റോപ്പിലേക്കുള്ള ദിനപത്രം അദ്ദേഹത്തിൻ്റെ മകൾ അനുപമ ടീച്ചർ കനിവ് സ്വാശ്രയ സംഘം ട്രഷറർ പ്രഭാകരൻ കുണ്ടുങ്ങരയ്ക്ക് കൈമാറി. സുധാകരൻ മൊടക്കല്ലൂർ, മനോജ് മാസ്റ്റർ,കനിവ് സ്വാശ്രയ സംഘം സെക്രട്ടറി ഗോപി വടക്കയിൽ,സംഘം പ്രസിഡണ്ട് രമേഷ് പടിക്കൽ, സന്തോഷ് എടക്കുടി എന്നിവർ സംസാരിച്ചു.
0 Comments