വായനാദിനത്തിൽ ഉള്ളിയേരി പബ്ലിക് ലൈബ്രറിക്ക് ഗാന്ധിസാഹിത്യങ്ങൾ കൈമാറി.




ഉള്ളിയേരി:വായനാദിനത്തോടനുബന്ധിച്ച് ഉള്ളിയേരി എ.യു.പി സ്കൂൾ ഗൈഡ് യൂണിറ്റും ബാലുശ്ശേരി സർവോദയം ട്രസ്റ്റും സംയുക്തമായി ഉള്ളിയേരി പബ്ലിക് ലൈബ്രറിക്ക് ഗാന്ധിസാഹിത്യങ്ങൾ കൈമാറി.
സർവ്വോദയ ട്രസ്റ്റ് ചെയർമാൻ കെ.പി മനോജ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് പി. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പാലോറ ഹയർ സെക്കൻററി സ്കൂൾ റിട്ട. പ്രിൻസിപ്പാൾ എം. ബാലകൃഷ്ണൻ നമ്പ്യാർ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സർവ്വോദയംട്രസ്റ്റ് ചെയർമാൻ കെ.പി മനോജ്കുമാറിനെയും മനോജ് കുന്നോത്തിനെയും ആദരിച്ചു. ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് ബാലകൃഷ്ണൻ മാസ്റ്റർ പുസ്തകങ്ങൾ സമ്മാനിച്ചു. ഉള്ളിയേരി എയു.പി സ്കൂൾ പ്രധാനാധ്യാപിക മാലിനി പി.ടി ,സതീഷ് കുമാർ പാലോറ, ധനേഷ് ഉള്ളിയേരി എം.ജയശ്രീ, സരള നായർ , ഹേമലത, മണി ചാലിൽ, ഭരതൻ പുത്തൂർ വട്ടം, സജിന കെ.കെ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments