തിരുവനന്തപുരം: തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തില്‍ ബോംബ് ഭീഷണി സന്ദേശം. ഇമെയില്‍ വഴിയാണ് സന്ദേശമെത്തിയിരിക്കുന്നത്.ഇന്ന് രാവിലെയാണ് സന്ദേശം എത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. സന്ദേശം എവിടെ നിന്നാണ് എന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിനെ തുടർന്ന് ലുഫ്താൻസ വിമാനത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. പിശോധനയില്‍ പിന്നീട് വ്യാജ സന്ദേശമാണെന്നും തെളിഞ്ഞു.
0 Comments