സംസ്ഥാനത്ത് അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്.



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്. പത്തനംതിട്ടയിലെ മൂഴിയാര്‍, ഇടുക്കിയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ വിവിധ നദികളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ ഉപ്പള, നീലേശ്വരം, മൊഗ്രാല്‍ എന്നിവിടങ്ങളിലും കോഴിക്കോട് കോരപ്പുഴയിലും പത്തനംതിട്ട മണിമല നദിയിലുമാണ് ഓറഞ്ച് അലര്‍ട്ട്.

പത്തിലധികം നദികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. അതിനാല്‍ മലയോര തീരദേശ മേഖലയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments