പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷ ഇന്ന് രാവിലെ 10 മുതൽ. ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാം. അവസാന തീയതി ജൂൺ 30, വൈകിട്ട് 5. ജില്ല തിരിച്ചുള്ള ഒഴിവുകൾ പ്രസിദ്ധീകരിച്ചു.
പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷകൾ ഇന്ന് (ശനിയാഴ്ച) രാവിലെ 10 മണി മുതൽ ഓൺലൈനായി സമർപ്പിക്കാം. സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായുള്ള ഒഴിവുകളുടെ (വേക്കൻസി) ലിസ്റ്റ് ഇന്ന് രാവിലെ 9 മണിക്ക് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.ഈ ഘട്ടത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ ഓപ്ഷനുകൾ ചേർത്താണ് അപേക്ഷ നൽകേണ്ടത്.
അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ്: https://hscap.kerala.gov.in.
Vacancy List: https://hscap.kerala.gov.in/vacancy.php
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ജൂൺ 30 (തിങ്കൾ) വൈകിട്ട് 5.00 മണി.
0 Comments