വായനം 2025'- വിജയികളെ ആദരിച്ചു.




കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വന്ന വായനം 2025ന് സമാപനമായി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന സമാപനം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു. കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം നടത്തിയ മത്സരങ്ങളിൽ സി.ഡി.എസ് സൗത്തിൽ നിന്നും ഹാജിറ, ലത, സ്മിത നോർത്തിൽ നിന്നും ധന്യ, അമൃത, ഷിജിന എന്നിവർ ഒന്നുമുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി വിജയികളായി. ഇവർക്കുള്ള റിവാർഡുകളും 44 വാർഡുകളിലെയും ഒന്നാം സ്ഥാനക്കാർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിപാടിയിൽ മോഹനൻ നടുവത്തൂർ, രാജീവൻ മഠത്തി ത്തിൽ, സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി, കൗൺസിലർമാരായ വി.രമേശൻ, സി.പ്രജിഷ, പി.ജിഷ, എൻ.ടി. രാജീവൻ, മെമ്പർ സെക്രട്ടറി വി.രമിത, ശശി കോട്ടിൽ, സി.ഡി.എസ് അധ്യക്ഷരായ എം.പി.ഇന്ദുലേഖ, കെ.കെ. വിപിന എന്നിവർ സംസാരിച്ചു. ദിലീപ് കുമാർ ജനാർദ്ദനൻ, ജ്യോതിലക്ഷ്മി, ഷൈമ എന്നിവർ വായനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments