രാജ്യത്ത് 15-18 വയസ്സുകാർക്കുള്ള കൊവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. നേരത്തെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ ഫോൺ നമ്പറുപയോഗിച്ച് തന്നെ ഇവർക്കും രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖയായി ആധാറോ സ്‌കൂൾ തിരിച്ചറിയൽ കാർഡോ നൽകാം.തിങ്കളാഴ്ച മുതലാണ് ഇവർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുക.
ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം സ്‌പോട്ട് രജിസ്‌ട്രേഷനും നടത്താം. കൗമാരക്കാർക്കായി അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
0 Comments