സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,000 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4500 ആയി.ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞനിലവാരത്തില്‍ വില എത്തിയിരുന്നു.35,600 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്ക്.തുടര്‍ന്നുള്ള മൂന്ന് ദിവസം വില ഉയരുകയായിരുന്നു.വരും ദിവസങ്ങളില്‍ സ്വര്‍ണ വില സ്ഥിരത ആര്‍ജിക്കാനുള്ള സാധ്യതകള്‍ വിരളമെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.
0 Comments