വാർത്തകൾ.

♾️
കെ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവുകൾക്ക് 20.50 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കേണ്ടതിനാൽ കെ റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ എംഡിയുടെ അഭ്യർത്ഥന പ്രകാരമാണ് പണം അനുവദിച്ചതെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

♾️
നിശ്ചിത പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകള്‍ക്ക് ജനുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ തുക നല്‍കണം. ഓരോ ബാങ്കും ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുള്ള അനുവദനീയമായ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടുകള്‍ക്കും 21 രൂപ വീതം ഈടാക്കാമെന്ന് റിസര്‍വ് ബാങ്ക ഓഫ് ഇന്ത്യ കഴിഞ്ഞ ജൂണില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പണം പിന്‍വലിക്കുന്നതിന് മാത്രമല്ല, എടിഎം പിന്‍ മാറ്റല്‍, ബാലന്‍സ് അറിയല്‍ തുടങ്ങിയവും ഇടപാടുകളായി തന്നെയാണ് കണക്കാക്കുക. മെട്രോ നഗരങ്ങളില്‍ സ്വന്തം ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം അഞ്ചും ഇതര ബാങ്ക് എടിഎമ്മുകളില്‍ മൂന്നും സൗജന്യ ഇടപാടുകളാണ് അനുവദിച്ചിരിക്കുന്നത്. മറ്റിടങ്ങളില്‍ ഏത് എടിഎമ്മുകളിലും അഞ്ച് സൗജന്യ ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്.

♾️
കോഴിക്കോട് മാവൂര്‍ റോഡിന്റെ ബി.എം ആന്‍ഡ് ബി.സി ടാറിംഗ് പ്രവൃത്തിയും കോഴിക്കോട് മാവൂര്‍ റോഡ് തൊണ്ടയാട് മുതല്‍ ചേവായൂര്‍ വരെയുള്ള ഭാഗത്ത് പുനർനിർമാണ പ്രവൃത്തിയും ആരംഭിക്കുന്നതിന്റെ ഭാഗമായി ജനുവരി മൂന്ന് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ കോഴിക്കോട് മാവൂര്‍ റോഡ് മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ഭാഗത്ത്‌ വാഹനങ്ങള്‍ വേഗത നിയന്ത്രിച്ചു പോകണമെന്ന്
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments