പുതുവത്സരാഘോഷ ങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല.ഒമിക്രോൺ വ്യാപനഭീതി കണക്കിലെടുത്താണ് ഡിസംബർ മുപ്പതു മുതൽ ജനുവരി രണ്ടുവരെ നിയന്ത്രണം കൊണ്ടുവന്നത്. രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ ആയിരുന്നു നിയന്ത്രണം.കൂടുതൽ നിയന്ത്രണം കൊണ്ടു വരണോ എന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനിക്കുക.
0 Comments