കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാർലമെന്റിൽ തടങ്ങി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രാജ്യം വെല്ലുവിളികൾ നേരിടാൻ തയ്യാറെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കൊവിഡ് കാലത്ത് ദുരിതം അനുഭവിച്ചവരെ പിന്തുണയ്ക്കും. കൊവിഡ് വെല്ലുവിളി നേരിടാൻ രാജ്യം തയാറെന്ന് ധനമന്ത്രി പറഞ്ഞു.9.2 ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു . ഭവനം, ഊർജം, ശുദ്ധജല ലഭ്യത എന്നിവയ്ക്ക് മുൻതൂക്കം. അടുത്ത 25 വർഷത്തേക്കുള്ള വികസന കാഴ്ചപ്പാടാണ് ബജറ്റെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമമാണ് മുഖ്യ അജണ്ട. പ്രതിസന്ധികൾ മറികടക്കാൻ രാജ്യം സജ്ജം. സമ്പദ് വ്യവസ്ഥ അതിശക്തതമായി തിരിച്ചു വരുന്നുവെന്നും ധനമന്ത്രി.
0 Comments