മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ നാൽപ്പത്തിയഞ്ചു മണിക്കൂർ നീണ്ടുനിന്ന രക്ഷാദൗത്യത്തിലൂടെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി.പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ ചികിത്സിച്ച് വരികയാണ്.
ബാബുവിനെ രക്ഷപ്പെടുത്തിയ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി സൈന്യത്തിന് കേരളത്തിന്റെ നന്ദി അറിയിച്ചത്.
സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ സൈനികരെ പ്രതിപക്ഷ നേതാവും അഭിനന്ദിച്ചു.
0 Comments