Header Ads

 


എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 70 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയിൽ നിന്ന്.





എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 70 ശതമാനം ചോദ്യങ്ങള്‍ മാത്രമാകും ഫോക്കസ് ഏരിയയില്‍ നിന്നും ഉണ്ടാകുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
ബാക്കി 30 ശതമാനം ചോദ്യങ്ങള്‍ നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. എല്ലാ കുട്ടികള്‍ക്കും അവരുടെ മികവിന് അനുസരിച്ച്‌ സ്‌കോര്‍ നേടാനാണിതെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.കഴിഞ്ഞ തവണ അസാധാരണ സാഹചര്യം മൂലമാണ് എല്ലാ ചോദ്യങ്ങളും ഫോക്കസ് ഏരിയയില്‍ നിന്ന് ആയത്. ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോണ്‍ ഫോക്കസ് ഏരിയകളില്‍ 50 ശതമാനം അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments